vn

വയറ് കുറക്കാണോ !!! സിംപിള്‍ വര്‍ക്കൗട്ടുമായി സാധിക ; വീഡിയോ വൈറല്‍

പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരമായി പ്രേക്ഷക ശ്രദ്ദ നേടിയ താരമാണ് സാധിക വേണു ഗോപാല്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ആരാധകര്‍ക്കിടയില്‍ പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. പിന്നീട് താരം നിരവധി ചിത്രങ്ങളിലും ഹൃസ്വ ചിത്രങ്ങളിലും വേഷമിട്ടു.സോഷ്യല്‍മീഡിയയില്‍ നിരവധി സൈബര്‍ അറ്റാക്കുകളും താരം നേരിട്ടിരുന്നു. പല വിമര്‍ശനങ്ങള്‍ക്കും താരം മറുപടിയും നല്‍കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ തന്റെ വ്യക്തിപരമായ നിലപാടുകളെല്ലാം അറിയിക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകള്‍ നടത്തിയും താരം ആരാധക ശ്രദ്ദദ പിടിച്ചു പറ്റി. ഇപ്പോഴിതാ ജിംജര്‍ മീഡിയയ്ക്ക് നല്‍കിയ പ്രത്യേക പരിപാടിയില്‍ വയര്‍ കുറയ്ക്കാനുള്ള പ്രത്യേക വര്‍ക്കൗട്ടുമായി താരം എത്തിയിരിക്കുകയാണ്.

വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിരവധി പേര്‍ക്ക് പരീക്ഷിക്കാവുന്ന വര്‍ക്കൗട്ടാണ് താരം വീഡിയോയിലൂടെ പറഞ്ഞു തരുന്നത്. 30 വയസു കഴിഞ്ഞാല്‍ സ്ത്രീകളില്‍ ശരീരം വലിയാനും തടി കൂടാനും വയര്‍ ചാടാനും സാധ്യതയുണ്ട്. ഇത് മാറ്റാനുള്ള വ്യായാമങ്ങളാണ് സാധിക വീഡിയോയിലൂടെ പറഞ്ഞു തരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*