vn

ടിക്ടോക് നിരോധനം ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ , പണിയായത് ടിക് ടോക് യൂട്യൂബ് യുദ്ധം

അങ്ങനെ,
ഇന്ത്യയില്‍ ടിക് ടോക് നിരോധനത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ് വനിതാകമ്മീഷന്‍.
ആസിഡ് അറ്റാക്ക്,സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍,ബലാത്സംഗം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നു ടിക്ടോകിൽ പ്രോത്സാഹിപ്പിക്കുന്നു, യുവജനങ്ങൾക്കിടയിൽ ഇത്തരം വീഡിയോകൾക്ക് വലിയ പ്രചരണം ലഭിക്കുന്നു, എന്നതൊക്കെയാണ് കാരണം.

എന്നാല്‍, സത്യത്തില്‍ ടിക് ടോകിന് പണിയായത് ഒരു യുദ്ധം ആണ്.

യൂട്യൂബ് vs ടിക് ടോക്.!!

ഏതാണ് മികച്ചത്??

അതു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ്.
അതായത്,ഓരോരുത്തരുടേയും ഇഷ്ടങ്ങളു‍ം താല്പര്യങ്ങളുമനുസരിച്ച് ഈ മികച്ചത് എന്നതില്‍ മാറ്റം ഉണ്ടാകും.
എങ്കിലും, പൊതുവായി നോക്കുമ്പോള്‍, ടിക് ടോകിന് ചില പ്രധാനപ്പെട്ട പോരായ്മകള്‍ കാണാനാകും.

ഒന്നാമതായി,
അറ്റന്‍ഷന്‍ സ്പാന്‍ കുറയ്കുന്നു എന്നതാണ്.

അതായത്, മുമ്പ് നമുക്ക് എന്റർടെയ്ൻമെന്റ് ആയി ഒരു പുസ്തകം വായിക്കുമ്പോൾ അതിനായി നമുക്ക് ദിവസങ്ങൾ ചിലവഴിക്കേണ്ടിവരും.
ടിവിയോ സിനിമയോ ആണെങ്കിൽ അത് മണിക്കൂറുകളാണ്.
എന്നാൽ പിന്നീട് യൂട്യൂബ് വന്നതോടെ അത് മിനിറ്റുകളായി.
എത്ര ചുരുങ്ങിയ സമയത്തിൽ മാക്സിമം കണ്ടെന്റ് കിട്ടുന്നു എന്നതിലാണ് കാര്യം.

ടിക്ടോക്കിൽ ഇത് സെക്കന്റുകൾ മാത്രമാണ്. മാക്സിമം 60 സെക്കന്റ് സമയത്തിനുള്ളിൽ ആണ് അതിലെ കണ്ടൻറ് അവതരിപ്പിക്കപ്പെടുന്നത്.ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്നും ആവശ്യമുള്ള എന്തെങ്കിലും അതിൽ നിന്നും ലഭിക്കുക എന്നതും ഉൾക്കൊള്ളിക്കുക എന്നതും പലപ്പോഴും സാധ്യമാകണമെന്നില്ല.

മാത്രമല്ല tik tok ൽ ഒരാൾ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ അയാളുടെ അറ്റൻഷൻ സ്പാനും അതിനനുസരിച്ച് ചുരുങ്ങുകയാണ്.മുമ്പ് ദിവസങ്ങളോ മണിക്കൂറുകളോ നമ്മൾ ഒരു കാര്യത്തിൽ കൊടുത്തിരുന്നത് ഇപ്പോൾ സെക്കൻഡുകൾ ആയി ചുരുങ്ങുമ്പോൾ അത് ആ വ്യക്തിയുടെ പുറത്തുള്ള ജീവിതത്തിലും ബാധിക്കുകയാണ്.

ഓരോ സെക്കൻഡിലും ഓരോ എന്റർടെയ്ൻമെന്റ് തിരയുകയാണ്. ഉദാഹരണത്തിന്,നമ്മൾ ഒരു സിനിമ കാണുകയാണെങ്കിൽ, അതിൽ അല്പം ബോറിംഗ് ആയിട്ടുള്ള ഭാഗം വരുമ്പോൾ തന്നെ നമ്മുടെ ശ്രദ്ധ ഫോണിലേക്ക് തിരിയുകയാണ് ഇപ്പോൾ.

അതായത്, അത്രയും സമയം പോലും നമുക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിച്ചു നിർത്താൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് വരികയാണ്.
ടിക്ടോകിൽ ഒന്നിനു പുറകെ മറ്റൊന്നായി വിവിധ കണ്ടന്റുകളിലുള്ള സെക്കന്റുകൾ മാത്രം ഉള്ള വീഡിയോകൾ മുന്നിൽ എത്തുന്നു.

ലോങ്ങ് ടേം ജീവിതത്തിൽ ഇത് വളരെ ദോഷമായി തന്നെ മനുഷ്യനെ ബാധിച്ചേക്കാം.

അടുത്തതായി,ടിക്ടോക് വീഡിയോസ് പാസ്സീവ് ആണ്.
അതായത്, നമ്മൾ ഒന്നും തന്നെ അങ്ങോട്ട് ചെയ്യുന്നില്ല.എല്ലാം നമ്മുടെ മുമ്പിൽ എത്തിക്കുകയാണ്. ഒരു ‘മൈന്റ്ലെസ്സ് റോബോട്ടി’നെ പോലെ നമ്മൾ സ്ക്രോൾ ചെയ്യുക മാത്രം ചെയ്യുന്നു.

ഈ ഒരു അവസ്ഥ മനുഷ്യനെ കൂടുതൽ അഡിക്ടീവ് ആക്കുകയാണ് ചെയ്യുക. അതായത്, ഇപ്പോൾ യൂട്യൂബിൽ ആയാലും ടിവിയിലോ വായനയിലോ ഒക്കെ തന്നെയും എന്ത് കാണണം,വായിക്കണം, എന്നുള്ളത് നമ്മൾ തീരുമാനിക്കുകയാണ്.നമ്മുടെ ചോയിസിന് അവിടെ സ്ഥാനമുണ്ട്.
നമുക്ക് ആവശ്യമുള്ളത് തെരഞ്ഞെടുക്കാം.
ടിക് ടോകില്‍ അതില്ല.

സോഷ്യൽ മീഡിയ ഒരു ലഹരി പോലെയാണ് എന്ന് പറയാറുണ്ട്. എന്നാൽ,ടിക്ടോക് നെ സംബന്ധിച്ച് ഇത് ചൂതാട്ടത്തിന്റെ ലഹരിയാണ്.
ഓരോ വീഡിയോ നമുക്ക് മുന്നിൽ എത്തുമ്പോഴും,ചിലപ്പോൾ മോശമാണെങ്കിൽ മെച്ചപ്പെട്ടതിനുവേണ്ടി,
നല്ലതാണെങ്കിൽ കൂടുതൽ നല്ലതിനുവേണ്ടി നമ്മൾ സ്ക്രോൾ ചെയ്തു കൊണ്ടേ ഇരിക്കുന്നു.
ഇത്തരത്തിൽ, സെക്കന്റുകൾ മാത്രം ഉള്ള ചെറിയ ചെറിയ ‘എന്റർടെയ്ൻമെന്റ്’ മണിക്കൂറുകളോളം ആണ് ഒരു മനുഷ്യനെ പിടിച്ചിരുത്തുക.

ഇതിൽ നിന്നും പുറത്ത് വന്നാലോ,കാര്യമായി യാതൊന്നും നേടാതെ/ചെയ്യാതെ ഇത്രയേറെ സമയം ചെലവാക്കിയതിലെ ഡിപ്രഷനാകും ഫലവും.
മൂന്നാമത്തെ പ്രശ്നം, രാഷ്ട്രീയപരമായതാണ്.
ടിക്ടോക് എന്നതൊരു ചൈനീസ് കമ്പനി ആയതിനാൽ തന്നെ, ചൈനീസ് ഗവൺമെന്റിന്റെ താല്പര്യങ്ങൾക്കാകും ഇതിൽ സ്ഥാനവും.

ഒരു സ്വേച്ഛാധിപത്യ രാജ്യം എന്ന നിലയിൽ, ചൈനയ്ക്കെതിരായുള്ള യാതൊരു കണ്ടന്റും അവർ അതിൽ അനുവദിക്കാറില്ല.
ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ വെസ്റ്റേൺ രാജ്യങ്ങളിൽ നിന്നുള്ള മീഡിയകളിൽ അഭിപ്രായ സ്വാതന്ത്ര്യം കൂടുതൽ ലിബറലാകുമ്പോൾ ടിക്ടോകിൽ പലപ്പോഴും അത് നിഷേധിക്കുകയാണ്.

എന്നിരിക്കിലും,ടിക്ടോകിന് ഇത്രയേറെ പ്രചാരണം ലഭിക്കുന്നതിന് കാരണമുണ്ട്.
യൂട്യൂബിൽ ഒരു വീഡിയോ ചെയ്യുക എന്നത്,അത്യാവശ്യം സമയം,പണം,അദ്ധ്വാനം എന്നിവ ആവശ്യമുള്ള കാര്യമാണ്.അതുകൊണ്ട് തന്നെ മിഡിൽ, അപ്പർമിഡിൽ ക്ളാസിനു മാത്രം ആകും മിക്കപ്പോഴും അതിനു സാധിക്കുന്നതും.
എന്നാൽ, ടിക്ടോകിൽ ഈ എന്റ്രി ബാരിയർ തീർത്തും കുറവാണ്.

വീഡിയോ എടുക്കാൻ പറ്റുന്ന ഒരു ഫോൺ തന്നെ മതിയാകും അവിടേക്കുള്ള പ്രവേശനത്തിന്.അതിനാൽ,അന്നന്നത്തെ ആഹാരത്തിനായി അദ്ധ്വാനിക്കുന്നവനും പണച്ചെലവോ സമയമോ ഇല്ലാതെ തന്നെ അവരുടെ കഴിവുകൾ അവർക്കാകുന്ന തരത്തിൽ പ്രദർശിപ്പിക്കാനുള്ള പ്ളാറ്റ്ഫോം ലഭിക്കുന്നു.
അതുകൊണ്ട് തന്നെയാണ് പലപ്പോഴും ടിക്ടോക് വിമർശനങ്ങൾ ജാതീയമായ അധിക്ഷേപങ്ങളായും മാറുന്നത്.

*Carry Minati issue*

ടിക്ടോക്-യൂട്യൂബ് പ്ളാറ്റ്ഫോമിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊടുമ്പിരിക്കൊണ്ടിരിക്കുന്നതാണ് അവിടത്തെ ഒരു ഫാൻഫൈറ്റ്.

ക്യാരി മിനാറ്റി (അജയ് നഗർ)എന്ന യൂട്യൂബറുടെ ‘Youtube Vs Tiktok : The End’ എന്ന വീഡിയോ ആണ് എല്ലാത്തിനും തുടക്കം.

മില്ല്യണിലധികം വ്യൂവേഴ്സ് ഉണ്ടായിരുന്ന ഈ വീഡിയോ ഇന്ത്യയിലെ തന്നെ ഏറ്റവും വ്യൂ കിട്ടിയ യൂട്യൂബ് വീഡിയോ ആയിരുന്നു. എന്നാൽ, അമീർ സിദ്ദിഖി എന്ന പ്രമുഖ ടിക്ടോക്കിയന്റെ ഫാൻസ് വീഡിയോക്കെതിരെ രംഗത്തെത്തി.
തുടർന്ന് ഇരുകൂട്ടരുടേയും ഫാൻസുകാർ തമ്മിലുള്ള യുദ്ധത്തിനൊടുവിൽ യൂട്യൂബ് ഈ വീഡിയോ പിൻവലിച്ചു.
ഇതിനെതിരെ #justiceforcarry ക്യാംപെയിനുമായി വന്നിരിക്കുകയാണ് ക്യാരിമിനാറ്റി ഫാൻസ്.
അതിന്റെ ഫലമായി, ഗൂഗിൾ പ്ളേയിൽ ടിക്ടോക് റേറ്റ് 2ലേക്ക് കൂപ്പുകുത്തി.

കഴിഞ്ഞ ദിവസം അമിർ സിദ്ദിഖിയുടെ സഹോദരൻ ഫൈസൽ സിദ്ദിഖിയുടെ 13 മില്യൺ ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ടിക്ടോക് ഡിലീറ്റ് ചെയ്തു.
ആസിഡ് അറ്റാക്ക് നോർമലൈസ് ചെയ്യുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതാണ് കാരണം.
തുടർന്ന് #bantiktokIndia ക്യാംപെയിൻ സോഷ്യൽ മീഡിയയിൽ ആരംഭിച്ചിട്ടുണ്ട്.

എന്തായാലും,ഇപ്പോൾ ടിക്ടോക് നിരോധിക്കാൻ കേന്ദ്ര സർക്കാരിന് കത്തയച്ചിരിക്കുകയാണ് കേന്ദ്ര വനിതാകമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ.

Be the first to comment

Leave a Reply

Your email address will not be published.


*