vn

കുണ്ടി എന്നു പെണ്ണ് പറയുന്നത് രാജ്യദ്രോഹ കുറ്റമോ” !!! ഹെലൻ ഓഫ് സ്പാർട്ടക്കായി യുവതിയുടെ കുറിപ്പ്

ഹെലൻ ഓഫ് സ്പാർട്ടക്കായി രേഷ്മ ആർ ജോയ് എഴുതിയ യുവതിയുടെ കുറിപ്പ് വായിക്കാം…

ടിക് ടോക് എന്ന സമൂഹ മാധ്യമത്തിൽ 8ലക്ഷത്തിൽ അധികം followers ഉള്ള ഒരു പെൺകുട്ടി. ധന്യ രാജേഷ് എന്നാണ് ശെരിക്കുള്ള പേര്.. യൂട്യൂബിൽ റോസ്റ്റിംഗ് വീഡിയോ ചെയ്യുന്ന അർജുനു മുന്പിലേക് ആൾകാർ ഏറ്റവും അധികം suggest ചെയ്ത പേര്.. കുറേ ആയി ഈ കുട്ടിയുടെ ലൈവ് കാണുന്നു..FFC പോലുള്ള ഗ്രൂപ്പുകളിൽ ട്രോളും കാണുന്നു..

എനിക്കു മനസിലാകാതെ പോയത് ഈ 20വയസുകാരി ചെയ്ത തെറ്റെന്ത് എന്നതാണ്. കഴിവുള്ളവർക് മാത്രമുള്ള platform ആണ് tiktok എന്നു ടോക് മുതലാളി എവിടെയെങ്കിലും പറഞ്ഞിട്ടാണോ ഇത് തുടങ്ങിയത്.

ആ കുട്ടി അതിന്റ കഴിവിൽ അതിനെകൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യുന്നു അതിന്റെ പ്രൊഫൈലിൽ.. അതിനു മറ്റുള്ളവർക് എന്താണ്?? കാണാൻ ഇഷ്ടമില്ല എങ്കിൽ അതു സ്ക്രോൾ ചെയ്തു പൊയ്ക്കൂടേ.

ആ കുട്ടി അതിന്റ കഴിവിൽ അതിനെകൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യുന്നു അതിന്റെ പ്രൊഫൈലിൽ.. അതിനു മറ്റുള്ളവർക് എന്താണ്?? കാണാൻ ഇഷ്ടമില്ല എങ്കിൽ അതു സ്ക്രോൾ ചെയ്തു പൊയ്ക്കൂടേ.

Tiktokil പല കോപ്രായം കാണിച്ചു വീഡിയോ ചെയ്യുന്നവർ ഉണ്ട്. കണ്ടാൽ പോലും ഞെട്ടി പോകുന്ന രീതിയിൽ ടിക് ടോക് ചെയ്യുന്നവർ ഉണ്ട്. നല്ല കലാകാരൻമാർ ഉണ്ട്. പാട്ടുകാർ ഉണ്ട്. യൂട്യൂബർസ്‌ ഉണ്ട്. Creators ഉണ്ട്..

അങ്ങനെ ആർക്കൊക്കെ എന്തൊക്കെ കഴിവുകൾ ഉണ്ടോ അല്ലങ്കിൽ ആർക്കൊക്കെ അവരുടെ ഫ്രീ ടൈമിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുന്നുവോ അതൊക്ക അവർ അവിടെ ചെയ്യുന്നുണ്ട്.. നമുക്ക് എങ്ങനെ മറ്റുള്ളവരെ ചൊറിയൻ അല്ലതെ വേറെ എന്തേലും കഴിവുണ്ടോ എന്നു ഈ ചൊറിച്ചിൽ കൂടുന്നവർ ആലോചിക്കുക..

അതിന്റെ സ്പേസിൽ കയറി അതിനെ തെറി പറയുന്നു.. ഞാൻ ചോദിക്കട്ടെ നിങ്ങൾ ഒരു ലൈവ് വരുമ്പോൾ നിങ്ങളെ ഒരാൾ മോശം പറഞ്ഞാൽ നിങ്ങൾ നിങ്ങൾ ന്തു ചെയ്യും.. അതെ അവളും ചെയ്തുള്ളു..

പിന്നെ കുണ്ടി എന്നു പെണ്ണ് പറയുന്നത് അല്ലങ്കിൽ അങ്ങനെ ഒരു vdo ചെയ്തു എന്നു കരുതി അവൾ രാജ്യദ്രോഹ കുറ്റം ചെയ്തപോലെ ആണ് പലരും ആ പെങ്കൊച്ചിനെ പല വേദികളിലും അപമാനിക്കുന്നത്.

എനിക്കു മനസിലായ ഒന്നുണ്ട് അവൾ തന്റേടി ആണ്, സ്മാർട്ട്‌ ആണ്.. മുഖത്ത് നോക്കി സംസാരിക്കുന്നവൾ ആണ്.. ആരുടെയും ചിലവിൽ കഴിയാത്തകൊണ്ട് ഇങ്ങോട്ടു ചൊറിഞ്ഞാൽ അങ്ങോട്ട് മാന്തുന്ന പ്രകൃതം..

അതിൽ ന്താ ഇത്ര തെറ്റ്.. ഇന്നത്തെ കാലത്ത് പെൺകുട്ടികൾ കുറച്ചു അഹങ്കാരികൾ ആകുന്നത് നല്ലത് തന്നേയ.. ഇങ്ങനെ ഒക്കെ അവളോട് കാണിക്കുന്നവർക് മുൻപിൽ എങ്കിലും.

വളരെ മാന്യമായി വസ്ത്രം ധരിച്ചുതന്നെ ഇന്നേവരെ ആ കൊച്ചിന്റെ വീഡിയോ ഞാൻ കണ്ടിട്ടുള്ളു.. അതൊക്കെ ആകും ചിലരുടെ പ്രശ്നം.

വെറും അശ്ലീല വാക്കുകൾ കമന്റുകൾ ഫോട്ടോകൾ ചുവകൾ ഒക്കെ കൊണ്ട് ഒരു കൊച്ചു പെങ്കൊച്ചിനെ പൊങ്കാല നടത്തുന്ന സദാചാര ആങ്ങളമാരെ നമസ്കാരം 🙏..നാളെ അവൾ എന്തേലും കടും കൈ ചെയ്താൽ അവൾക് hashtag ഇട്ടു സപ്പോർട്ട് കൊടുക്കും..

ഇന്ന്‌ ഈ പെൺകുട്ടിയെ മാത്രമല്ല അവളുടെ മാതാവിനെ കൂടെ ട്രോളുന്നു.. എന്തല്ല..നാളെ അവർ എന്തെങ്കിലും ചെയ്താലോ.?കേരളമേ മാപ്പ്… കേരളത്തിന്റെ പോക്ക് എങ്ങോട്ട്??.. സഹോദരി മാപ്പ് അമ്മേ മാപ്പ്.. എന്നൊക്കെ ആകും ഹാഷ്ടാഗുകൾ..

നമ്മുടെ സമൂഹം അധപതിച്ചു പോകുന്നതിൽ നല്ലൊരു പങ്ക് യുവ തലമുറയ്ക്ക് ഉണ്ട്. സോഷ്യൽ മീഡിയ ഒരാളെ നശിപ്പിക്കാൻ വേണ്ടി ഉള്ള platform അല്ല.. കുറേ ഗ്രൂപ്പുകളും കുറേ ഓൺലൈൻ ആങ്ങളമാരും ചെയ്യുന്നത് അതു തന്നെയാണ്..

വ്യക്തി ഹത്യ, സൈബർ ക്രൈം, അവളെ പൊങ്കാല ഇടാൻ ആഹ്വനം ചെയ്തവൻ മുതൽ ഇപ്പോളും അവളുടെ ഫോട്ടോ ഇട്ടു abuse നടത്തുന്ന ഓരോ അവന്മാരും ചിന്തിക്കുക നിന്റെ കുടുംബത്തിലും പെണ്ണായി പിറന്ന ഒരുത്തി ഉണ്ട്.

അവളും നാളെ നി പോസ്റ്റ്‌ ചെയ്യുന്ന അതെ എടത്തിലേക് എത്തിപ്പെടാം.. മാനസികമായുണ്ടാകുന്ന ടോർച്ചറിങ്.. കേട്ടിട്ട് പോലും ഉണ്ടാവാത്ത വാക്കുകൾ ഇട്ടു നിന്റെ ഒക്കെ അമ്മയേം പെങ്ങളേം പറഞ്ഞാൽ നീയൊക്കെ കേട്ടു നിക്കുമോ??

FFC കുന്നംകുളം ആയാലും ഒർജിനൽ ആയാലും..ഒരുതെറ്റും ചെയ്യാത്ത ഒരാളെ ഇങ്ങനെ ആക്ഷേപിക്കുന്നത് അത്ര മിടുക്ക് അല്ല.. കഴിവുകേട് ആണ്..നട്ടെല്ലില്ലായ്മയാണ്..

ഉളിപ്പു കേട് ആണ്. നല്ല തന്തക്കും തള്ളയ്കും ഉണ്ടാകാതിന്റെ കുഴപ്പം മാത്രമാണ്. അവളോട് താല്പര്യം ഇല്ലങ്കിലും അവളുടെ വീഡിയോ കാണാതിരിക്കുക. അല്ലങ്കിൽ അഭിപ്രായം നേരിട്ട് കമന്റ് ചെയ്യുക അല്ലാതെ ഇവിടെ ഒക്കെ കൊണ്ട് വാരി വിതറുന്നത് അത്ര ആണത്തം അല്ല സേട്ടൻ മാരെ.. 😎 ”

https://m.facebook.com/story.php?story_fbid=145767750406100&id=100049186263262

Be the first to comment

Leave a Reply

Your email address will not be published.


*