vn

വീട് പോയിട്ട് പറമ്പിൽ പോലും കൊതുകിനെ പിന്നീട് കണ്ടാലല്ലേ തുരത്താൻ നോക്കേണ്ടതുള്ളൂ, അസ്സൽ അറിവ്

കൊതുകിൽ നിന്ന് രക്ഷപ്പെടാൻ ഇനി കൊതുകുതിരിയും, സ്പ്രേകളും, ലോഷനുകളും ഒന്നും വേണ്ട., പകരം ഇതൊന്ന് പുകച്ചു നോക്കൂ.. ഒരുപാട് പേർക്ക് ഫലം കണ്ടൊരു മാർഗം ആണ് താഴെ പറയുന്നത്. ഇതിനുവേണ്ടി ആവശ്യമുള്ള സാധനങ്ങൾ ദശാംഗം, കുന്തിരിക്കം എന്നിവയാണ് ( ഇത് രണ്ടും നമുക്ക് പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് ലഭിക്കുന്നതാണ്).

ദശാംഗം ഒരു പാക്കറ്റ് വാങ്ങുന്നതിന് ഒപ്പം അതിൻറെ കൂടെ ഒരു കോൺ ഷേപ്പിലുള്ള കപ്പ് ലഭിക്കുന്നതാണ് അതും നമ്മൾ എടുത്ത് വെക്കണം. ഇനി നമ്മൾ ഏതു പാത്രത്തിൽ ആണോ പുകയ്ക്കാൻ ഉദ്ദേശിക്കുന്നത് അത് എടുത്ത് ഈ കോൺ ഷേപ്പിൽ ഉള്ള കപ്പിൽ ദശാംഗം പൊടി നിറച്ച് അമർത്തി പുകയ്ക്കുന്ന പാത്രത്തിലേക്ക് തട്ടി കൊടുക്കാം, അപ്പോൾ കോൺ ഷേപ്പിൽ തന്നെ ഈ പൊടി നിൽക്കുന്നത് കാണാം.ഇനി ഇതിൻറെ മുകളിലായി ഒന്നു കത്തിച്ചു കൊടുക്കുക ശേഷം പുക വരാൻ തുടങ്ങുമ്പോൾ അതിൻറെ മുകളിൽ ആയി കുന്തിരിക്കം വെച്ച് കൊടുക്കാവുന്നതാണ്. അങ്ങനെ രണ്ട് സംഭവത്തിൽ നിന്നും വരുന്ന പുക കൊതുകിനെ ഇല്ലാതാക്കും.

ഇത് കുട്ടികളുള്ള വീടുകളിലും ധൈര്യമായി ചെയ്യാവുന്ന ഒരു സംഭവമാണ്, ഇനി നിങ്ങൾക്ക് അത്രയ്ക്ക് വിശ്വാസമില്ലെങ്കിൽ കുട്ടികളെ മാറ്റി നിർത്തി ഓരോ റൂമും പുകച്ചതിന് ശേഷം ആ പുക ഒക്കെ പോയിട്ട് കുട്ടികളെ അവിടേക്ക് വിടാവുന്നതാണ്. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ വീഡിയോ കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*